Post Category
കെയർടേക്കർ ഒഴിവ്
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് പ്രവർത്തിക്കുന്ന പകൽവീട്ടിലേക്ക് കെയർടേക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. . അപേക്ഷകർ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം
. പ്രായപരിധി 21 നും 50 മധ്യേ. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം 2026 മാർച്ച് 16-ന് വൈകുന്നേരം 5 ന് മുമ്പായി വാഴക്കുളം ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
ഫോൺ -9495841372.
date
- Log in to post comments