തീര്‍ത്ഥാടന യാത്രകളുമായി കെ എസ് ആര്‍ ടി സി
ആറ്റുകാല്‍, മണ്ടയ്ക്കാട് പൊങ്കാലഉത്സവങ്ങള്‍ക്ക് പ്രത്യേക യാത്രകളൊരുക്കി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. തിരുവനന്തപുരം-കൊല്ലം ട്രിപുകളാണുള്ളത്.
മാര്‍ച്ച് 3ന് ആറ്റുകാല്‍ പൊങ്കാല സ്‌പെഷ്യല്‍ ട്രിപ്പുകളും 5,7,9 തീയതികളില്‍ മണ്ടയ്ക്കാട് ട്രിപ്പുകളും. രാവിലെ 5 മണിക്ക് പുറപ്പെടുന്ന മണ്ടയ്ക്കാട് ട്രിപ്പുകള്‍ കൊല്ലങ്കോട്, തിരുവട്ടാര്‍, കുമാരകോവില്‍ ക്ഷേത്രങ്ങള്‍വഴി മണ്ടയ്ക്കാട് എത്തും. 610 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. മൂന്നാര്‍- വട്ടവട, മൂന്നാര്‍-കാന്തല്ലൂര്‍ യാത്രകള്‍ മാര്‍ച്ച് 7,28 തീയതികളിലാണ്. നിരക്ക്: 2380 രൂപ.
ഇല്ലിക്കല്‍കല്ല്-ഇലവീഴാപൂഞ്ചിറ യാത്രകള്‍ മാര്‍ച്ച് 7,20,29 തീയതികളില്‍. നിരക്ക്: 820 രൂപ. പൂവാറില്‍ നിന്നും ഗോള്‍ഡന്‍ സാന്റിലേക്കുള്ള ബോട്ട്‌സവാരിയും കാപ്പുകാട് ആനപരിപാലനകേന്ദ്രവും ഉള്‍പ്പെടുന്ന പൂവാര്‍ ഐലന്റ്‌സ് യാത്ര മാര്‍ച്ച് 8,21 ദിവസങ്ങളിലാണ്. നിരക്ക്- 1100 രൂപ.
അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് 8ന് സ്ത്രീകള്‍ക്ക് മാത്രമായി വണ്ടര്‍ലായിലേക്ക് യാത്ര. രാവിലെ 6 മണിക്ക് കൊല്ലത്ത് ആരംഭിച്ച് രാത്രി 9 മണിയോടെ തിരിച്ചെത്തുന്ന യാത്രക്ക് കെഎസ്ആര്‍ടിസി ബസ് ചാര്‍ജ്, പാര്‍ക്ക് എന്‍ട്രി ഫീസും ഉള്‍പ്പെടെ നിരക്ക് 1640 രൂപ. ഗവി കാനനയാത്ര 11, 31 തീയതികളിലാണ്. ഉച്ചഭക്ഷണം, ബോട്ടിങ്, എല്ലാ പ്രവേശനഫീസുകളും അടക്കം 1,750 രൂപയാകും.
ഗുരുവായൂര്‍ യാത്ര മാര്‍ച്ച് 11ന് രാത്രി 9 മണിക്ക് കൊല്ലത്ത് ആരംഭിക്കും. മമ്മിയൂര്‍, ആനക്കോട്ട, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍ , പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 1360 രൂപയാണ് നിരക്ക്. മാര്‍ച്ച് 14ന് വാഗമണ്‍, പൊന്മുടി യാത്രകളുമുണ്ട്. വാഗമണ്‍ യാത്രയ്ക്ക് ഉച്ചഭക്ഷണം സഹിതം 1,020 രൂപയും പൊന്മുടി 650 രൂപയുമാകും. മാര്‍ച്ച് 15,22 ദിവസങ്ങളില്‍ രാമക്കല്‍മേട്, ചതുരംഗപ്പാറ യാത്രകളുമുണ്ട്. അയ്യങ്കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട് എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയ്ക്ക് 1050 രൂപയാണ് നിരക്ക്.
പാലക്കാട്-നെല്ലിയാമ്പതി യാത്ര മാര്‍ച്ച് 19 രാത്രി 8 മണിക്ക്. പാലക്കാട് കോട്ട, കല്‍പ്പാത്തി, മലമ്പുഴ, വരിക്കശ്ശേരിമന, പോത്തുണ്ടി ഡാം, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് 21ന് രാത്രി മടങ്ങിയെത്തും, നിരക്ക്: 2000 രൂപ.
മാര്‍ച്ച് 25ന് രാത്രി 8ന് ആരംഭിക്കുന്ന കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങളിലേക്കുള്ള യാത്രയില്‍ മിഠായി തെരുവ്, മാനാഞ്ചിറ എന്നിവ ഉള്‍പ്പെടും. നിരക്ക്: 1880 രൂപ.
മാര്‍ച്ച് 27ന് കൊടൈക്കനാല്‍ യാത്ര, മാര്‍ച്ച് 28 ന്റെ കപ്പല്‍ യാത്ര എന്നീ ഉല്ലാസ യാത്രകളുടെ ബുക്കിങ് തുടരുന്നു. ഫോണ്‍- 9747969768, 9495440444, 9188938523.
- Log in to post comments