അടിസ്ഥാന സൗകര്യ വികസനത്തിൽ തുടർച്ച ഉറപ്പാക്കി: മന്ത്രി കെ ബി ഗണേഷ് കുമാർ
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വികസന തുടർച്ച ഉറപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കിഴക്കേ തെരുവ് ലോവർ കരിക്കം റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ റോഡുകളുടെ നവീകരണം തുടരുകയാണ്. ഏഴ് കോടി രൂപ ചെലവഴിച്ചാണ് കിഴക്കേ തെരുവ് ലോവർ കരിക്കം റോഡ് നിർമ്മിക്കുന്നത്. മേലില, വെട്ടിക്കവല പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന കിഴക്കേ തെരുവ് ലോവർ കരിക്കം റോഡ് പൊതുജനങ്ങളുടെ യാത്ര സൗകര്യങ്ങൾ കൂടുതൽ വിപുലമാക്കും. പട്ടാഴിയിൽ നാലു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ വേണുഗോപാൽ, ബിജി മലബാർ, മേലിലെ പഞ്ചായത്തഗം ലവ്ലി, രാഷ്ട്രീയ കക്ഷി നേതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments