പൊതുവിദ്യാഭ്യാസരംഗത്ത് വികസന മുന്നേറ്റം: മന്ത്രി കെ ബി ഗണേഷ് കുമാര്‍
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്ത് വികസന മുന്നേറ്റം സാധ്യമാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനംനിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മിച്ചു. 55 സ്‌കൂള്‍കെട്ടിടങ്ങളും 44 ഹൈടെക് അങ്കണവാടികളും പണികഴിപ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തലസൗകര്യവികസനം ഉറപ്പാക്കിയതോടെ വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിടിഎ പ്രസിഡന്റ് ടി എസ് ജയചന്ദ്രന്‍ അധ്യക്ഷനായി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോന്‍, ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനി വര്‍ഗീസ്, ബി വേണുഗോപാല്‍, ബിജു മലബാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി ഉണ്ണികൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രന്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments