Skip to main content

ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ സ്കൂളിന് പുതിയ ശുചിമുറി സമുച്ചയം

ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലെ പുതുതായി നിർമ്മിച്ച ആധുനിക ശുചിമുറി സമുച്ചയം ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിൽ നിർണ്ണായകമാണെന്നും, ഈ സമുച്ചയം വിദ്യാർത്ഥികൾക്ക് മികച്ച ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിൻസി വാര്യത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ കരീം, വാർഡ് മെമ്പർമാരായ രാജേഷ് കെ.ജി, റോസ് മേരി, ബെന്നി ഫ്രാൻസിസ്,സെന്റ് ജെയിംസ് ചർച്ച് വികാരി റവ. ഫാദർ ക്യാപ്പിസ്താൻ ലോപ്പസ്, സ്കൂൾ ഹെഡ് മാസ്റ്റർ ജോണി തൈക്കൂട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

date