Post Category
പരിശീലനപരിപാടി
വ്യവസായ വാണിജ്യ വകുപ്പും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റുമായി ചേര്‍ന്ന് റാമ്പ് പദ്ധതിയുടെ ഭാഗമായി അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഓട്ടോമേഷന്‍ വിഷയത്തെ ആസ്പദമാക്കി നാണി ഹോട്ടലില്‍ സംഘടിപ്പിച്ച സെക്ടര്‍ സ്പെസഫിക് ട്രെയിനിംഗ് പ്രോഗ്രാം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ബിനു ബാലകൃഷ്ണന് അധ്യക്ഷനായി. വിഷ്ണു പ്രസാദ്, സുജിത് സുരേന്ദ്രന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റില്‍ നിന്നും മാനേജര്‍മാരായ ആര്.രാഹുല്‍, വി.കെ കവിത എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments