Skip to main content

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍

സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം ലഭ്യമാക്കുന്നതിന് വേണ്ടി   ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍  ജില്ലയിലെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികളെ താല്‍ക്കാലിക രക്ഷകര്‍ത്തത്വത്തില്‍ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തം കുട്ടികള്‍ക്കൊപ്പം സ്വന്തം കുട്ടികളായി സംരക്ഷിക്കുന്നതിന് താല്‍പര്യമുള്ള ദമ്പതികള്‍ക്ക് അപേക്ഷിക്കാം.
വിവിധ കാരണങ്ങളാല്‍ സ്വന്തം രക്ഷകര്‍ത്താക്കള്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കാത്ത കുട്ടികളെ വേനലവധിക്കാലത്ത് മറ്റൊരു കുടുംബത്തില്‍ വളര്‍ത്തുന്ന പദ്ധതിയാണ് അവധിക്കാല ഫോസ്റ്റര്‍ കെയര്‍. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് വീടുകളിലെ സാഹചര്യം പരിചയപെടുത്താന്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നീ ഏജന്‍സികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.  ആറ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പെടുത്തുക. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, കുടുംബ ഫോട്ടോ, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്  ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപെടാം.   ഫോണ്‍: 0474 2791597, 9446328531.
 

 

date