ഗര്‍ഭാശഗള കാന്‍സറിനെതിരെയുള്ള വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചു
ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള ദേശീയ എച്ച് പി വി വാക്സിനേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. 14 വയസ് പ്രായമുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സൗജന്യ വാക്
സിനേഷന്‍ നടത്തും. 4000 രൂപ വിലയുള്ള വാക്സിനാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. അടൂര്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഡി. ശശികുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. കൗണ്‍സിലര്‍മാരായ മുംതാസ് , അഡ്വ. ലിനറ്റ് മെറിന്‍ എബ്രഹാം ,ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാം കുമാര്‍ , ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രചന ചിദംബരം, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എം പി ബിജുകുമാര്‍ , ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ സി. പി ആശ, ആര്‍ സജിത്ത്, ജില്ല പബ്ലിക് ഹെല്‍ത്ത് നഴ്സ് സി.എ അനില കുമാരി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments