Skip to main content

കുളനട ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കുളനട ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍ അവതരിപ്പിച്ചു. 27,65,85,968 രൂപ വരവും 24,81,45,872 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 2,84,40,096 രൂപ നീക്കിയിരുപ്പ് കണക്കാക്കുന്നു. ഗ്രാമത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും പരിഗണിച്ചുള്ള ബജറ്റില്‍ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ആരോഗ്യ മേഖല, ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം, യുവജനക്ഷേമം, വനിതാ ക്ഷേമം, സാമൂഹ്യക്ഷേമം, ദാരിദ്ര്യ ലഘൂകരണം, പാര്‍പ്പിടമേഖല, പട്ടികജാതി വികസനം, ടൂറിസം, പശ്ചാത്തല മേഖല റോഡ് വികസനം, സദ്ഭരണം തുടങ്ങിയ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് മൂന്നര കോടി രൂപയും സാമൂഹിക സുരക്ഷ പെന്‍ഷന് 9.83 കോടി രൂപയും വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായി.  
 

date