Skip to main content

വടശേരിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അംഗീകരിച്ചു

ഭവന നിര്‍മാണ മേഖലയ്ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും ഊന്നല്‍ നല്‍കി വടശേരിക്കര ഗ്രാമപഞ്ചായത്ത് 2026-2027 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസന്‍ ജേക്കബ് അവതരിപ്പിച്ചു. 29,26,86,262 രൂപ വരവും  28,72,95,848 രൂപ ചെലവും 53,90,414 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പാര്‍പ്പിട മേഖലയില്‍ 75 ലക്ഷം രൂപയും കാര്‍ഷിക മേഖലയില്‍ 41 ലക്ഷം രൂപയും ആരോഗ്യ ശുചിത്വ മേഖലയ്ക്ക്  56.95 ലക്ഷം  രൂപയും വകയിരുത്തി. ഊര്‍ജ മേഖലയ്ക്ക് 20 ലക്ഷം രൂപയും കുടിവെള്ളത്തിന് 25 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 12.75 ലക്ഷം രൂപയും വകയിരുത്തി. വയോജന  സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനായി വൃദ്ധജന സംഗമം ഉള്‍പ്പെടെ  ഫലപ്രദമായ പദ്ധതികളും ആവിഷ്‌കരിച്ചു. പാലങ്ങളില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് അസ്‌ക ലൈറ്റ് വാങ്ങുന്നതിനും തുക വകയിരുത്തി. വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍, ഓപ്പണ്‍ ജിം, ഹാപ്പിനസ് പാര്‍ക്ക്, വനംവന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുളള ഫെന്‍സിംഗ്, സിഗ്‌നല്‍ അലാറം പദ്ധതി എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി.

date