Post Category
കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 04, ബുധന്‍)
കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ ഇന്ന് (മാര്‍ച്ച് 04, ബുധന്‍) വൈകിട്ട് മൂന്നിന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനാകും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ രാമചന്ദ്രന്‍ നായര്‍, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം
എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ബിജി കെ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി 1.38 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.
date
- Log in to post comments