Skip to main content

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ്

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റില്‍ കൃഷി വികസനത്തിന് 53 ലക്ഷം, മൃഗസംരക്ഷണത്തിന് 26 ലക്ഷം, വിദ്യാഭ്യാസം 5 ലക്ഷം, ആരോഗ്യ മേഖലക്ക് 53 ലക്ഷം, കുടിവെള്ളം ശുചിത്വം 97 ലക്ഷം, ദാരിദ്ര ലഘൂകരണം 2 കോടി 20 ലക്ഷം, വനിത ശിശുക്ഷേമം 77 ലക്ഷം, വയോജന ക്ഷേമം 11 ലക്ഷം, പാര്‍പ്പിടം 2 കോടി 71 ലക്ഷം, പട്ടികജാതി പ്രത്യേക പദ്ധതി 60 ലക്ഷം, റോഡുകള്‍ തെരുവ് വിളക്കുകള്‍ രണ്ടു കോടി 21 ലക്ഷം രൂപ വിലയിരുത്തി. മൊത്തം 22.80 കോടി രൂപ വരവും 22.08 കോടി രൂപ ചെലവും 71.9 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അവതരിപ്പിച്ചു. പ്രസിഡന്റ് ബീന സോമന്‍ അധ്യക്ഷയായി.
 

date