Skip to main content

വാഹനം ആവശ്യമുണ്ട്

ഇടുക്കി റവന്യൂ ഡിവിഷണല്‍ ആഫീസിലും തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ആഫീസുകളിലേയ്ക്കും ഫീല്‍ഡ് പരിശോധനയ്ക്കായി ഒരു  വാഹനം (കാര്‍, ജീപ്പ്, ബൊലേറോ ) ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ വാഹനത്തിന്റെ ആര്‍.സി.ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 13 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ടെന്‍ഡര്‍ രേഖപ്പെടുത്തിയ സീല്‍ ചെയ്ത കവറിനുമുകളില്‍ 'കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം-വാഹന വാടക ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തിയിരിക്കണം. ടെന്‍ഡറുകള്‍ മാര്‍ച്ച് 16 ഉച്ചക്ക് ശേഷം 3 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 04862-232231, മൊബൈല്‍ : 9447184231

date