Post Category
താത്കാലിക നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ട്രെയിനി (സ്റ്റൈപെന്‍ഡറി) യെ തിരഞ്ഞെടുക്കും. ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡയലാസിസ് ടെക്നീഷ്യന്, ബയോമെഡിക്കല്‍ എഞ്ചിനിയര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കാത്ത് ലാബ് ടെക്നീഷ്യന്, ഒപ്ത്തോമെട്രിസ്റ്റ് എന്നിവയാണ് വിഭാഗങ്ങള്‍. നിയമനകാലാവധി ആറ് മാസം. വേതനം: 10000 രൂപ. യോഗ്യത, ബന്ധപ്പെട്ട വിഭാഗങ്ങളുടെ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം hdsgmchkollam@gmail.com ഇ-മെയില്‍ മുഖേന മാര്‍ച്ച് 10നകം അപേക്ഷിക്കണം. ഫോണ്‍: 0474 2575050.
date
- Log in to post comments