സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈനായി ഒരു അപേക്ഷ നല്‍കിയാല്‍ മതിയാകും. മാര്‍ച്ച് 22 രാവിലെ 10 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷന്‍ www.kscsa.org ല്‍ നടത്താം. ഡിഗ്രി കഴിഞ്ഞവര്‍ക്കും 2026 -ല്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. യു. പി. എസ്. സി. പ്രിലിംസ്, മെയിന്‍സ് പരീക്ഷക്കുള്ള ഒരു വര്‍ഷത്തെ പരിശീലന ക്ലാസുകളാണ് നടത്തുന്നത്. എസ്.സി/എസ്.ടി മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് റീഇമ്പേഴ്‌സ് ചെയ്യും. വിശദ വിവരങ്ങള്‍ ടി. കെ. എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ലഭിക്കും. ഫോണ്‍ : 0474-2967711, 8281098867.
- Log in to post comments