Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ.ടെറ്റ് 2025 ജൂണ്‍, മെയ് (സര്‍വീസിലുളള അധ്യാപകര്‍ക്കായി നടത്തിയത്), മുന്‍കാലങ്ങളില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അസല്‍ ഹാള്‍ടിക്കറ്റുമായി മാര്‍ച്ച് ഏഴിന് കാറ്റഗറി 1, 10ന് കാറ്റഗറി 2, 12ന് കാറ്റഗറി 3, 17ന് കാറ്റഗറി 4 എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 10.30 മുതല്‍ 3.30 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം.
date
- Log in to post comments