ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം 11 ന്; സംഘടക സമിതി രൂപീകരിച്ചു
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടക സമിതി രൂപീകരിച്ചു. മട്ടന്നൂർ ഗവ. യു.പി സ്കൂളിൽ ചേർന്ന യോഗം മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരിയായി കെ.കെ. ശൈലജ ടീച്ചർ എം എൽ എയും ചെയർമാനായി മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് മാസ്റ്ററേയും കൺവീനറായി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ഒ. വിജയനെയും ജോയിന്റ് കൺവീനറായി ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജുവിനെയും യോഗം തിരഞ്ഞെടുത്തു.
ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മാർച്ച് 11ന് രാവിലെ 10 മണിക്ക് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷത വഹിക്കും.
1979 മുതൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്ന കോർപ്പറേഷൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മട്ടന്നൂരിൽ ജില്ലാ ഓഫീസ് ആരംഭിക്കുന്നത്. ഭിന്നശേഷി കോർപ്പറേഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർ കെ ജെ ജോസ് കുഞ്ഞ്, എസ് ഐ ഡി ജില്ലാ കോ ഓർഡിനേറ്റർ കെ പ്രബിത്ത് ,ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ഒ. വിജയൻ , ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, എം രതീഷ് എന്നിവർ സംസാരിച്ചു.
- Log in to post comments