Skip to main content
..

വനിതാ ദിനചാരണം സംഘടിപ്പിച്ചു

ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാ ദിനചാരണം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സ്ത്രീ പ്രാതിനിധ്യം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എ ഷാജു മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ആര്‍ രമേശ് വനിതാദിന സന്ദേശം നല്‍കി. സ്ഥിരംസമിതി അധ്യക്ഷരായ ഡി രാമകൃഷ്ണപിള്ള, ആര്‍ രജിത, സരോജ കാര്‍ത്തികേയന്‍, കൗണ്‍സിലര്‍മാരായ പ്രസന്ന ശ്രീഭദ്ര, ശ്യാമ റോഷന്‍, അഡ്വ ആഫിയ അലാവുദീന്‍, ആന്‍സിമോള്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ നിര്‍മല റേച്ചല്‍ ജോയ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബി സജീവ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ബിജി ഷാജി, നഗരസഭാ പ്രേരക്മാരായ സി ഷീജ, എസ് ബീന, ഐ ജി ഷീബ തുടങ്ങിയര്‍ സംസാരിച്ചു. ജനപ്രതിനിധികളായ പ്രേരക്മാര്‍, കൊട്ടാരക്കര നഗരസഭ പ്രേരക്മാര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നിവരെ മന്ത്രി ആദരിച്ചു.
 

  

date