ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
കൃഷി, വയോജന, വനിത ക്ഷേമം, വരള്‍ച്ച, ദുരിതാശ്വാസം, ടൂറിസം , ശുചിത്വം, കായികം
മേഖലകള്‍ക്ക് മുന്‍ഗണന നല്കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 208352826 രൂപ വരവും 204821440 രൂപ ചെലവും 3531386 രൂപ മിച്ചവും വരുന്ന ബജറ്റ് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് അഭിലാഷ് അവതരിപ്പിച്ചു. പ്രസിഡന്റ് വി ആതിര അധ്യക്ഷയായി.
ടൂറിസം വികസനത്തിന് ഒരു കോടി രൂപ, ശ്മശാനം നിര്‍മാണത്തിന് 60 ലക്ഷം രൂപ, വീട് നിര്‍മാണം ഒരു കോടി 87 ലക്ഷം രൂപ, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനത്തിന് 46 ലക്ഷം രൂപ, നെല്‍കൃഷിക്ക് 21 ലക്ഷം രൂപ, വരള്‍ച്ച ദുരിതാശ്വാസത്തിന് 16 ലക്ഷം രൂപ, അങ്കണവാടി പോഷകാഹാരം 19 ലക്ഷം, മൃഗസംരക്ഷണം 26 ലക്ഷം, റോഡ് അറ്റകുറ്റ പണിക്ക് ഒരു കോടി 12 ലക്ഷം രൂപ, നോണ്‍ റോഡിന് 15 ലക്ഷം രൂപയും എംജിഎന്‍ആര്‍ഇജിഎസിന് രണ്ട് കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
- Log in to post comments