Skip to main content

 എം.ബി.എ അഭിമുഖം

തിരുവനന്തപുരം  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ.   (മുഴുവന്‍ സമയം)  പ്രവേശനം മാര്‍ച്ച് 13   രാവിലെ 10   മുതല്‍  നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും   സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദം.  അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ്   പ്രവേശന പരീക്ഷ സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും,    തയ്യാറെടുക്കുന്നവര്‍ക്കും  പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kicma.ac.in  ഫോണ്‍: 9496366741, 8547618290.  
 
 

date