ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ജമാഅത്ത് കമ്മറ്റിയും സ്‌കൗട്ട്‌സ് വിദ്യാര്‍ഥികളും
നവകേരള നിര്‍മ്മിതിക്കായി ചാത്തന്‍തറ ജമാഅത്ത് കമ്മിറ്റിയും അങ്ങാടിക്കല്‍ എന്‍വിഎച്ച്എസ്എസിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളും സംഭാവനകള്‍ നല്‍കി.
തബ്ലീഗുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റി ചാത്തന്‍തറ ഒരു ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ടി.എം സുലൈമാന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞ്, ഇമാം എം.എ അബ്ദുള്‍ സലാം മുസലിയാര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.
അങ്ങാടിക്കല്‍ എസ്.വി.എച്ച്.എസ്.എസിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ സമാഹരിച്ച 12000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ എ.ജീന ജില്ലാ കളക്ടര്‍ പി.ബി നൂഹിന് തുക കൈമാറി. ഗൈഡ്‌സ് ക്യാപ്റ്റന്‍ എന്‍.റാണി, സ്‌കൗട്ട് ലീഡര്‍ ആര്‍. സിദ്ധാര്‍ത്ഥ്, സ്‌കൗട്ട് അംഗങ്ങളായ ജേക്കബ് ജി സാമുവേല്‍, രോഹിത് ചന്ദ്രന്‍, എ. അഭിനവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. (പിഎന്‍പി 4141/18)
- Log in to post comments