വേനൽ പാഠം: അവധിക്കാല ക്യാമ്പ് ഏപ്രിൽ 6 ന് തുടങ്ങും
ജില്ലാ ഭരണകൂടവും സ്പോർട്സ് കൗൺസിൽ ആലപ്പുഴയും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'വേനൽ പാഠം' സമ്മർ അവധിക്കാല ക്യാമ്പുകൾക്ക് ഏപ്രിൽ 6 ന് ജില്ലയിൽ തുടക്കമാകും. കുട്ടികളെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽനിന്നും ലഹരി പദാർത്ഥങ്ങളുടെ വിപത്തുകളിൽ നിന്നും മോചിപ്പിച്ച് ശാരീരികവും മാനസികവുമായി കൂടുതൽ ഊർജസ്വലരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണ് 'വേനൽ പാഠം' അവധിക്കാല ക്യാമ്പുകൾ. കാനറാ ബാങ്കിന്റെ സഹായത്തോടെയാണ് പരിശീലന സൗകര്യമൊരുക്കുന്നത്.
സ്വിമ്മിങ്, അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ബാഡ്മിൻ്റൺ തുടങ്ങി 17 ഇനങ്ങളിലാണ് പരിശീലനം. പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകാൻ താൽപ്പര്യമുള്ള ക്ലബ്ബുകൾക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടാം. ഫോൺ: 9746578647.
- Log in to post comments