Skip to main content

തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മൂന്ന് തവണ പരിശോധിക്കുമെന്ന് കേന്ദ്ര നിരീക്ഷകർ 

 

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും പരിശോധിക്കുമെന്ന് കേന്ദ്ര ചിലവ് നിരീക്ഷകർ പറഞ്ഞു. 

തിരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു നിരീക്ഷകർ. 

ക്യാഷ് ബുക്ക്‌, ക്യാഷ് രജിസ്റ്റർ, ദൈനംദിന അക്കൗണ്ട് രജിസ്റ്റർ എന്നിങ്ങനെ മൂന്ന് രജിസ്റ്ററുകൾ ചിലവ് സംബന്ധിച്ച് സൂക്ഷിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചിലവിനായി ഓരോ സ്ഥാനാർഥിയും പുതിയ ബാങ്ക് അക്കൗണ്ട് തന്നെ തുടങ്ങണം. സ്ഥാനാർഥി ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം പത്രപരസ്യം മുഖേന പ്രസിദ്ധീകരിക്കണം. ഇതിന്റെ ചിലവും സ്ഥാനാർഥിയുടെ ചിലവിൽ ഉൾപ്പെടുത്തും. പ്രചാരണത്തിനായി എടുക്കുന്ന വാഹനങ്ങളുടെ പെർമിറ്റും കൃത്യമായി അക്കൗണ്ട് ചെയ്യണം. 

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരായ ടി സ്വപ്ന (പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളുടെ ചുമതല), ധീരജ് (ഇരിക്കൂർ, അഴീക്കോട്‌, കണ്ണൂർ), വികാസ് സിംഗ് (തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ) എന്നിവർ സംസാരിച്ചു. 

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി രാജൻ ടി ആർ (സിപിഐഎം), സി എം ഗോപിനാഥൻ (കോൺഗ്രസ്‌), ഷജീർ ഇക്ബാൽ (മുസ്ലിം ലീഗ്), വെള്ളോറ രാജൻ (സിപിഐ), പി കെ ശ്രീകുമാർ (ബിജെപി), എം ഉണ്ണികൃഷ്ണൻ (കോൺഗ്രസ്‌ എസ്), പി വി കുഞ്ഞിക്കൃഷ്ണൻ (കേരള കോൺഗ്രസ്‌ എം), മുസ്തഫ എ പി (എസ്ഡിപിഐ) എന്നിവർ പങ്കെടുത്തു. 

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ സിബി, സീനിയർ ഫിനാൻസ് ഓഫീസർ എം ശിവപ്രകാശൻ നായർ, എക്സ്പെന്റിച്ചർ നോഡൽ ഓഫീസർ സുനിൽ കുമാർ എം സി എന്നിവർ സംസാരിച്ചു.

date