തെരഞ്ഞെടുപ്പ് പ്രചാരണം: ഹരിതചട്ടം പാലിക്കണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി അച്ചടിക്കുന്ന സാമഗ്രികൾ പൂർണമായും ഹരിതചട്ടം പാലിക്കുന്നതായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന പോളിഎത്തിലീൻ,നൂറ് ശതമാനം കോട്ടൺ തുണി, ചണം, പുൽപായ, ഓല തുടങ്ങിയവ മാത്രം ഉപയോഗിച്ച് അച്ചടി നടത്തുക. പി.വി.സി ഫ്ളക്സ്, പോളി കോട്ടൺ, പോളിസ്റ്റർ, നോൺ വുവൻപോളിപ്രൊപ്പലീൻ, കൊറിയൻ തുണികൾ, പ്ലാസ്റ്റിക് കലർന്ന മറ്റ് തുണികൾ എന്നിവ അച്ചടിക്ക് ഉപയോഗിക്കരുത്.
പ്രിന്റിംഗ് ചെയ്യുമ്പോൾ
പോളിഎത്തിലീൻ ഷീറ്റുകളിൽ നിർബന്ധമായും പി. സി. ബി അംഗീകൃത ക്യു. ആർ കോഡ്, പി.വി.സി ഫ്രീ ലോഗോ, റീസൈക്ലബിൾ ലോഗോ,പ്രിന്ററുടെ വിശദാംശങ്ങൾ,കൂടാതെ
തിരഞ്ഞെടുപ്പ് പ്രിന്റിംഗ് ഓർഡറുകൾ സ്വീകരിക്കുമ്പോൾ തന്നെ പ്രിന്റർമാർ സ്ഥാനാർഥികളെ രാഷ്ട്രീയ പാർട്ടികളെ ഹരിത തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ബോധ്യപ്പെടുത്തണം.
തിരഞ്ഞെടുപ്പിന് ശേഷം പ്രിന്റിംഗ് മെറ്റീരിയലുകൾ നീക്കം ചെയ്യാനും ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കാനും പ്രിന്റർമാരും ഡീലർമാരും തദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകണം
നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകളിൽ വ്യാജ ക്യു. ആർ കോഡ് പതിച്ച് കൊണ്ടുള്ള പരസ്യ പ്രചാരണ ബോർഡുകൾ,ഹോർഡിങ്ങുകൾ,
ബാനറുകൾ എന്നിവ സ്ഥാപിച്ചതായി കണ്ടെത്തുന്ന പക്ഷം പ്രിന്റ് ചെയ്ത സ്ഥാപനത്തിൻ്റെ ലൈസൻസ്,പെർമിറ്റ് റദ്ദ് ചെയ്യുന്നതും നിയാമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.
പൊതു,സ്വകാര്യ സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരം 5000 രൂപ വരെ പിഴ,മാലിന്യം വേർതിരിച്ച് തദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത് 5000-10,000 രൂപ വരെ പിഴ,
മാലിന്യമോ, ചവറോ, വിസർജ്യവസ്തുക്കളോ ജലാശയങ്ങളിലും, ജലസ്രോതസ്സുകളിലുംനിക്ഷേപിക്കുന്നത് 5000-10,000 രൂപ വരെ പിഴയും, ഒരു വർഷത്തിൽ കവിയാതെയുള്ള തടവ് ശിക്ഷയും,ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് - പരിസ്ഥിതി നിയമ പ്രകാരം 10,000 മുതൽ 50,000 വരെ പിഴ ഈടാക്കാം.
- Log in to post comments