Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി
നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും, ജനങ്ങളിൽ സുരക്ഷാ ബോധം വർദ്ധിപ്പിക്കുന്നതിനും വേണ്ടി മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സായുധസേനയും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
മട്ടാഞ്ചേരി അസിയ ഭായി സ്കൂളിൽ നിന്നും ആരംഭിച്ച റൂട്ട് മാർച്ച് കരിപ്പാലം മൈതാനത്ത് സമാപിച്ചു.
കേന്ദ്രസേനയായ ഐ.ടി.ബി.പി യും മട്ടാഞ്ചേരി പോലീസും സംയുക്തമായാണ് റൂട്ട് മാർച്ച് നടത്തിയത്. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യം.
date
- Log in to post comments