Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: കൊച്ചിയിൽ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നിർദ്ദേശപ്രകാരം കൊച്ചി നഗരസഭയുടെ വിവിധ ഡിവിഷനുകളിൽ ജില്ലാ എൻഫോഴ്സ്മെന്റ്സ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഫ്ലക്സ് പിടികൂടി.
നഗരസഭയിലെ 20-ാം ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഗോഡൗണിൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 30 ടൺ നിരോധിത ഫ്ലക്സ് പിടികൂടി.
ഡിവിഷൻ 18 ലെ സ്ഥാപനത്തിൽ നിന്നും 20 കിലോയും, ഡിവിഷൻ 19 ൽ നിന്നും 113 കിലോയുമാണ് പിടികൂടിയത്.
അനുമതിയോ ലൈസൻസോ ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനങ്ങൾ കൊച്ചി നഗരസഭാ സീൽ ചെയ്തു.
date
- Log in to post comments