Post Category
സമ്മതിദാന അവകാശ ബോധവത്കരണം: പടിഞ്ഞാറേക്കര അഴിമുഖത്ത് 'കൈറ്റ് ഫെസ്റ്റ്' സംഘടിപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന 'സ്വീപ്' പ്രചാരണ പരിപാടികളുടെ ഭാഗമായി പടിഞ്ഞാറേക്കര അഴിമുഖത്ത് 'കൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയില്‍ തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഇലക്ഷന് ജനറല്‍ ഒബ്സെര്‍വര്‍ ഷെവാങ് ഗ്യാച്ചോ ബൂട്ടിയ (തിരൂര്‍, കോട്ടക്കല്‍), എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍മാരായ അനുരാഗ് ശ്രീവാസ്തവ, മഹീന്ദ്ര പ്രതാപ് സിംഗ് എന്നിവർ പങ്കാളികളായി.
സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടിനുമുള്ള മൂല്യം ഓര്മ്മിപ്പിക്കുന്നത്തിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ണ്ണശബളമായ പട്ടങ്ങളില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും സംബന്ധിച്ചു.
date
- Log in to post comments