Post Category
*പോളിംഗ് ഉദ്യോഗസ്ഥര്‍ റിഫ്രഷര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണം*
നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ക്രമീകരിച്ചിരിക്കുന്ന റിഫ്രഷര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡി ആര് മേഘശ്രീ അറിയിച്ചു.
ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്കൂളിലും ഏപ്രില്‍ ആറിന് കല്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിലും ഏപ്രില്‍ ഏഴിന് ബത്തേരി അസംപ്ഷന്‍ ഹൈസ്കൂളിലുമാണ് ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.
date
- Log in to post comments