Post Category
*275 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ തിങ്കളാഴ്ച്ച 275 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന 234 പോസ്റ്ററുകള്‍, 17 ബാനറുകള്‍, 14 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഒന്‍പത് പോസ്റ്ററുകള്‍, മറ്റ് ഒരു പ്രചരണ സാമഗ്രി എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 3624 പോസ്റ്ററുകള്‍, 340 ബാനറുകള്‍, 240 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 455 പോസ്റ്ററുകള്‍, 15 ബാനറുകള്‍, 27 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
date
- Log in to post comments