അസാപ് നാരിചക്ര കോഴ്സിലേക്ക് അപേക്ഷിക്കാം
അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളം കേന്ദ്രത്തിൽ വനിതകൾക്കായി പ്രത്യേകമായി ഒരുക്കിയ നാരീചക്ര–കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് സൗജന്യ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ആദ്യ ബാച്ചിന് ലഭിച്ച മികച്ച പ്രതികരണത്തയും വിജയത്തേയും തുടർന്നാണ് രണ്ടാം ബാച്ച് ആരംഭിക്കുന്നത്. രണ്ട് മാസം ദൈർഘ്യമുള്ള ഈ കോഴ്സിൽ ഒരു മാസം തിയറിയും ഒരു മാസം ഓൺ ദ ജോബ് ട്രെയിനിംഗും ഉൾപ്പെടുന്നു.
ഡിഗ്രിയുള്ള 18 മുതൽ 35 വയസ്സ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള, ഇറാം ടെക്നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
കമ്മ്യൂണിക്കേഷൻ സ്കിൽസും കസ്റ്റമർ ഹാൻഡ്ലിംഗ് കഴിവുകളും വികസിപ്പിച്ച് തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ ഈ കോഴ്സ് സഹായകരമാകും.
പരിമിത സീറ്റുകളുള്ളതിനാൽ താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9495999675 എന്ന നമ്പറിൽ ബന്ധപ്പെടുക.
രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/1Hd5pcZjuquIMsoQOG8Krlw5K19h1SyWu6szO5TPDn-M/edit
- Log in to post comments