Post Category
ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് പ്രവേശനം ആരംഭിച്ചു
ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോളേജുകളിൽ ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. താത്പര്യമുള്ളവർ നേരിട്ടോ www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കണം. പൊതുവിഭാഗത്തിന് 150 രൂപയും 18 ശതമാനം ജിഎസ്ടിയും സംവരണ വിഭാഗങ്ങൾക്ക് 100 രൂപയും 18 ശതമാനം ജിഎസ്ടിയും രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. അപേക്ഷകർ ഓൺലൈനായി മെയ് നാലിന് വൈകുന്നേരം നാലു മണി വരേയും കോഴ്സ് സെന്ററുകളിൽ നേരിട്ട് സമർപ്പിക്കുന്നവർ മെയ് അഞ്ചിന് വൈകുന്നേരം നാലു മണി വരേയും സമർപ്പിക്കണം. കോഴ്സ് മെയ് മാസം 18ന് ആരംഭിക്കും. ഫോൺ : 8547005000.
date
- Log in to post comments