Post Category
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഗവ: ചിൽഡ്രൻസ് ഹോം മുൻ അന്തേവാസികളുടെ സംഗമം
കൊച്ചി: വനിത ശിശു വികസന വകുപ്പ് ഗവ: ചിൽഡ്രസ് ഹോമിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുൻ അന്തേവാസികളുടെ പുന സംഗമം നടത്തുന്നു. ഡിസംബർ 28ന് രാവിലെ പത്ത് മുതൽ വൈകുന്നേരം നാല് മണി വരെ കാക്കനാട് ചിൽഡ്രൻസ് ഹോമിലാണ് സംഗമം നടക്കുക.ചിൽഡ്രൻസ് ഹോമിലെ താമസക്കാരായിരുന്നതും ഇപ്പോൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ച് വരികയും ചെയ്യുന്ന 750 കുട്ടികളുടെയും മുൻ ജീവനക്കാരുടെയും പുന സംഗമം ആണ് നടത്തുന്നത്. ഓർമ്മ - 2018 എന്ന് പേരിട്ടിരിക്കുന്ന പുനസംഗമത്തിന് ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ള നേതൃത്വം നൽകും.വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശ സനൽ, പി.ടി.തോമസ് എം.എൽ.എ, സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം എം.പി ആന്റണി എന്നിവർ പങ്കെടുക്കും.
date
- Log in to post comments