സെന്‍സസ് 2027: പരിശീലന പരിപാടി ആരംഭിച്ചു
ഹൗസ് ലിസ്റ്റിങ് ആന്‍ഡ് ഹൗസിങ് സെന്‍സസ് 2027-ന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവരുടെ ത്രിദിന ജില്ലാതല പരിശീലനം മലപ്പുറം സിവില്‍ സ്റ്റേഷനിലെ കൈറ്റ് പരിശീലന ഹാളില്‍ ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ഇന്നു മുതല്‍ (ഏപ്രില്‍ 20) ഏപ്രില്‍ 25 വരെ രണ്ടു ബാച്ചുകളിലായാണ് പരിശീലനം നടക്കുന്നത്. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം.ഹാരിസ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍-II ഷഹ്ന കാരാടന്‍ എന്നിവര്‍ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്കി. എ.ഡി.എം. സി.എസ്. രാജേഷ് ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
ജില്ലാ കളക്ടറാണ് ജില്ലയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, ജില്ലാ ഐ.ടി.മിഷന് പ്രൊജക്ട് ഡയറക്ടര്‍ എന്നിവരാണ് അഡീഷനല്‍ സെന്‍സസ് ഓഫീസര്‍മാര്‍. സബ് കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, അഡീഷനല്‍ തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം സെന്‍സസ് സംബന്ധമായ വിവിധ ചുമതലകള്‍ ഉണ്ട്.
- Log in to post comments