ഐ. എച്ച്. ആര്. ഡി ജെറിയാട്രിക് കെയര്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ. എച്ച്. ആര്. ഡി) കീഴില്‍ ആരംഭിക്കുന്ന ജെറിയാട്രിക് കെയറില്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മെയ് 18-ന് ആരംഭിക്കുന്ന കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ നേരിട്ടും, www.ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേനയും സമര്‍പ്പിക്കാവുന്നതാണ്. ഇടുക്കി ജില്ലയില്‍ പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04869-232373, മൊബൈല്‍: 8547005041) ആണ് പഠനകേന്ദ്രം. രജിസ്ട്രേഷന് ഫീസ് പൊതുവിഭാഗത്തിന് 150 രൂപയും 18% ജി. എസ്.ടിയും, സംവരണ വിഭാഗങ്ങള്‍ക്ക് 100 രൂപയും 18% ജി. എസ്.ടിയും അടയ്ക്കേണ്ടതാണ്. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി മെയ് 4ന് വൈകുന്നേരം നാലു മണി വരെയും, കോഴ്സ് സെന്ററുകളില്‍ നേരിട്ട് മെയ് 5ന് വൈകുന്നേരം 4 മണി വരെയും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547005000. തിരുവനന്തപുരം ജില്ലയില്‍ മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ (ഫോണ്‍ - 0471-2307733), കൊല്ലം ജില്ലയില്‍ കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ - 0474 2580866), ആലപ്പുഴ ജില്ലയില്‍ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0479-2304494, 8547005046), കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0479-2485370, 8547005018, പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04734-224076, 8547005045), കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0468 2382280, 8547005074) കോട്ടയം ജില്ലയില്‍ പുതുപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0481-2351631, 2351228,മൊബൈല്‍: 8547005040), , എറണാകുളം ജില്ലയില്‍ മോഡല്‍ ഫിനിഷിംഗ് സ്കൂള്‍ (ഫോണ്‍ - 0484 2985252), തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്‍സ് 0487-2340234, 8547005089), മലപ്പുറം ജില്ലയില്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്‍സ് (ഫോണ്‍ - 0483-2736211), പാലക്കാട് ജില്ലയില്‍ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04923-241766, മൊബൈല്‍: 8547005029), കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ - 0495-2765154, 8547005044), കണ്ണൂര്‍ ജില്ലയില്‍ പിണറായി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -0490 2384480, മൊബൈല്‍: 8547005073), വയനാട് ജില്ലയില്‍ മാനന്തവാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04935- 245484, മൊബൈല്‍: 8547005060, കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഫോണ്‍ -04998-215615, മൊബൈല്‍: 8547005058) എന്നിവിടങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്.
- Log in to post comments