Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസ് മെയ് മാസത്തിൽ ആരംഭിക്കുന്ന എഫ്.വൈ.യു.ജി.പി ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ രചന, കൃത്രിമബുദ്ധിയും റോബോട്ടിക്സും, ബിസിനസ് കമ്മ്യൂണിക്കേഷൻ, ടാലി ഉപയോഗിച്ചുള്ള കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഇംഗ്ലീഷ് കണ്ടന്റ് റൈറ്റിംഗ്, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി, ഡാറ്റ സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സംരംഭകത്വം, ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ്, ജി.എസ്.ടി ടാക്സ് ഫില്ലിംഗ്, സോഷ്യൽ മീഡിയ സ്വാധീനം, പൈതൃക ടൂറിസം, ഇന്റർനെറ്റ് ഓഫ് തിങ്സ്, ലൈബ്രറി മാനേജ്മെന്റ്, മെഷീൻ ലേണിംഗ്, മൈക്രോ ഇക്കണോമിക്സ്, മൾട്ടിമീഡിയ ഡെവലപ്പ്മെന്റ്, സൈക്കോളജി, വെബ് ഡെവലപ്പ്മെന്റ്, വനിതാ ശാക്തീകരണം, കവികളുടെ ജീവചരിത്ര സംക്ഷേപ നിർമ്മാണം, ചലച്ചിത്ര പഠനം, പടയണിക്ക് ഒരു ആമുഖം തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം ലഭ്യമാണ്. താത്പര്യമുള്ളവർക്ക് skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. 

ഫോൺ: 9495069307, 8547005087, 9400519491, 0471-2550612.

date