Skip to main content

ചുമട്ടു തൊഴിലാളികൾക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവനന്തപുരം സർക്കാർ ആയുര്‍വേദ കോളേജ്  ശല്യതന്ത്ര വിഭാഗവും നാഷണൽ ആയുഷ് മിഷനും ചേർന്ന്  ചുമട്ടുതൊഴിലാളികൾക്ക്  ഇന്ന് (25.04. 2026)  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ പുളിമൂട്  P & T ഹാളിൽ വച്ച് നടക്കുന്ന ക്യാമ്പിൽ അസ്ഥി-സന്ധി സംബന്ധമായ രോഗങ്ങൾ, നടുവേദന , കഴുത്ത് വേദന, മസിൽ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ആയുര്‍വേദ ചികിത്സാ നിർദ്ദേശങ്ങളും മരുന്നുകളും ലഭ്യമാകും.  സൗജന്യമായി നടത്തുന്ന ഈ ക്യാമ്പ് ബന്ധപ്പെട്ടവർ  പ്രയോജനപ്പെടുത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

date