Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: സഹകരിച്ചവർക്ക് നന്ദി അറിയിച്ച് ജില്ലാ കലക്ടർ

ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായും സുതാര്യമായും പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ എൻ. ദേവിദാസ് നന്ദി അറിയിച്ചു. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവം ഭംഗിയായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍‍ട്ടി പ്രവര്‍‍ത്തകര്‍, പൊതുജനങ്ങൾ തുടങ്ങിയവര്‍ രാപ്പകൽ ഭേദമന്യേ പരിശ്രമിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെയും ഏകോപനത്തിലൂടെയുമാണ് വോട്ടെടുപ്പ് നടപടികൾ പരാതികൾക്കിടയില്ലാത്ത വിധം പൂർത്തിയാക്കാൻ സാധിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാട്ടിയ അച്ചടക്കവും ഉത്തരവാദിത്തബോധവുമാണ് പ്രവർത്തനങ്ങൾ സുഗമമാക്കിയത്. വോട്ടെടുപ്പ് പ്രക്രിയയുമായി പൂർണ്ണമായി സഹകരിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും പ്രവർത്തകർക്കും കലക്ടർ നന്ദി അറിയിച്ചു.

date