Post Category
സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് / കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ 2026 - 2027 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷിക്കാം. അപേക്ഷാഫോം ജില്ല ഓഫീസിലും ബോര്‍ഡിന്റെ സൈറ്റിലും ലഭിക്കും. തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി മെയ് 15. ഫോണ്‍ : 04682 320158.
date
- Log in to post comments