Skip to main content
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച 'പോഷണ്‍ പഖ്വാഡ' കാമ്പയിന്‍

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കാമ്പയിന്‍

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് 'പോഷണ്‍ പഖ്വാഡ' കാമ്പയിന്‍ കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വമിഷന്റെയും വനിതാ ശിശു വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

 

കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, വിളര്‍ച്ച, ഭാരക്കുറവ് എന്നിവ നേരിടുന്നതിനും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കാമ്പയിന്‍ മുന്‍ഗണന നല്‍കുന്നത്. അങ്കണവാടി കേന്ദ്രീകരിച്ച് ആരോഗ്യ പരിശോധന, ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക, കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ച ഉറപ്പാക്കാന്‍ ആവശ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അറിവ് നല്‍കുക. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ആവശ്യമായ ഇരുമ്പ് സത്ത്, കാല്‍സ്യം തുടങ്ങിയവ അടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക. പരിസരങ്ങളില്‍ ലഭ്യമായ പോഷകസമൃദ്ധമായ ഇലക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സംബന്ധിച്ച് അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കി.

 

ഐഇസി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി പ്രദീപ് , എസ്ഡബ്യൂഎം അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആദര്‍ശ് പി കുമാര്‍, ജില്ലാ ശുചിത്വമിഷന്‍, കോന്നി ബ്ലോക്ക് വനിത ശിശുവികസന വകുപ്പിലെ കോര്‍ഡിനേറ്റര്‍ ജയശ്രീ, ശുചിത്വമിഷന്‍ ആര്‍പി ആതിര, ഷഹാന, പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, വനിത ശിശു വികസന വകുപ്പ് കൗണ്‍സിലര്‍മാര്‍, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date