Skip to main content

കിലെ ഐ.എ.എസ് അക്കാഡമി  രജിസ്ട്രേഷന്‍ ആരംഭിച്ചു

കിലെ യില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഐ.എ.എസ് പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ മക്കള്‍ക്ക് കോഴ്സ് ഫീസില്‍ 50% സബ്‌സിഡി ലഭിക്കുന്നതാണ്. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പദ്ധതിയില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അംഗത്വം നേടി കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ താല്പര്യമുള്ള അംഗങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. വെബ്സൈറ്റ് - www.kile.kerala.gov.in/kileiasacademy. ഫോണ്‍- 0471-2479966, 8075768537.
 

date