Post Category
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് പരവനടുക്കം ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എഡ്യുക്കേറ്റര്‍, ട്യൂഷന് ടീച്ചര്‍ (ഇംഗ്ലീഷ്, മാത്സ്, ഹിന്ദി, മലയാളം,സയന്‍സ്) യോഗ ആന്‍ഡ് പി ടി ഇന്‍സ്ട്രക്ടര്‍ മ്യൂസിക് ടീച്ചര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നേരിട്ടോ, സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം, പരവനടുക്കം, പി.ഒ കാസര്‍കോട് - 671317 എന്ന വിലാസത്തിലോ സമര്‍പ്പിക്കണം. അവസാന തീയതി 14 വൈകുന്നേരം അഞ്ച്. ഫോണ്‍- 04994 238490.
date
- Log in to post comments