Post Category
ക്ഷേമ പെൻഷൻ: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുക
തകഴി ഗ്രാമപഞ്ചായത്തിൽ നിന്നും വിവിധ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവരിൽ, വരുമാന സർട്ടിഫിക്കറ്റ്, പുനർവിവാഹിതയല്ലെന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കാത്തവരുടെ ലിസ്റ്റ് പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാക്ഷ്യപത്രം ഇതുവരെ സമർപ്പിക്കാത്ത ഗുണഭോക്താക്കൾ ആധാർ നമ്പറും സർട്ടിഫിക്കറ്റുകളും മേയ് 15-നകം ഓൺലൈനായോ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477 2274253 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments