Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് ജില്ലയിലെ കടല്‍ പെട്രോളിങ്ങിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 9.9 എച്ച്.പി, 25 എച്ച്.പി എഞ്ചിനുകള്‍ വീതം ഘടിപ്പിച്ചിട്ടുള്ള രണ്ട് ഫൈബര്‍ വള്ളങ്ങള്‍ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്ന ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് വള്ളങ്ങള്‍ ആവശ്യമുള്ളത്. വള്ളം 32 അടിയോ അതില്‍ കൂടുതലോ നീളമുള്ളതും ഫൈബര്‍ ബോഡി നിര്‍മ്മിതവുമായിരിക്കണം. അഞ്ച് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ളതും പ്രവര്‍ത്തന യോഗ്യമായതുമായ വള്ളങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

ക്വട്ടേഷനുകള്‍ മെയ് 16ന് രാവിലെ 10.30ന് മുമ്പ് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2481118, 2480335, 9496007035

date