റിസർച്ച് അസിസ്റ്റന്റ് ഒഴിവ്; അഭിമുഖംമെയ് 20-ന്
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി.ആർ.ഡി.എൽ ലാബിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. മെഡിക്കൽ മൈക്രോബയോളജി, മോളിക്യുലാർ ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
അംഗീകൃത ഡയഗ്നോസ്റ്റിക് ലാബറട്ടറിയിലുള്ള പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലും ഡാറ്റ മാനേജ്മെന്റിലുമുള്ള അറിവ് എന്നീ യോഗ്യത വേണം. പ്രതിമാസ വേതനം 35,000 രൂപ. പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മെയ് 20-ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ പ്രാഥമിക സ്ക്രീനിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും.
ഫോൺ -0484-2754000.
- Log in to post comments