Skip to main content

ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍മാരെ നിയമിക്കുന്നു

വണ്ടൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (പെണ്‍കുട്ടികള്‍) വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, നാച്ചുറല്‍ സയന്‍സ്,  ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തിന് പ്രതിമാസം 6000 രൂപയും യു.പി വിഭാഗത്തിന് 4500 രൂപയും ഹോണറേറിയം ലഭിക്കും.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് വൈകിട്ട് അഞ്ചിനകം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.  ഫോണ്‍- 8547630137.

date