Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മേയ് മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്&മലയാളം) കോഴ്സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി./ എസ്.ടി./ ഒ.ഇ.സി/ ഒ.ബി.സി. (എച്ച്) വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസ് ഇളവ് ലഭിക്കും. മേയ് 18 വരെ www.lbscentre.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055.
പി.എൻ.എക്സ്. 1424/2026
date
- Log in to post comments