സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ് പുലർത്താനുള്ള മനോഭാവം സ്ഥാപനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്നതിനാണ് അവാർഡ്. വ്യവസായശാലകൾ (വൻകിടം, ഇടത്തരം, ചെറുകിടം), സ്റ്റോൺ ക്രഷർ, ഡയറി വ്യവസായം, ആശുപത്രികൾ (സർക്കാർ, സ്വകാര്യ), വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റീസ് (യൂസ്ഡ് ഓയിൽ/ വേസ്റ്റ് ഓയിൽ റീസൈക്ലിങ് യൂണിറ്റ്, വേസ്റ്റ് ടയർ റീസൈക്ലിങ് യൂണിറ്റ്, പ്ലാസ്റ്റിക് വേസ്റ്റ് റീസൈക്ലിങ് യൂണിറ്റ്, റെൻഡറിങ് പ്ലാന്റ്, കോമൺ ബയോ-മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കോർപ്പറേഷൻ & മുനിസിപ്പാലിറ്റി), ഹോട്ടൽ, റിസോർട്ട്സ്, പ്രിന്റ് ആൻഡ് വിഷ്വൽ മീഡിയ, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, സീപ്പോർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാട്ടർ തീം പാർക്ക്, ആരാധനാലയങ്ങൾ, ബസ്സ് ടെർമിനൽ (കൊമേഴ്സ്യൽ സ്പേസ് ഡിപ്പോ, സർവീസ് സ്റ്റേഷൻ തുടങ്ങിയ സംയോജിത സൗകര്യങ്ങളോടെ), CETP, CSTP, FSTP, റസിഡൻഷ്യൽ അപ്പാർട്ട്മെന്റ്സ്, ഹരിത വിദ്യാലയം എന്നീ മേഖലകളിൽ ഈ വർഷത്തെ അവാർഡുകൾ നൽകാനും തീരുമാനിച്ചു. ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി അവലോകനം ചെയ്ത് ഷോർട്ട്ലിസ്റ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി ഇതിനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതാണ്. ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
അപേക്ഷാഫോം kspcb.kerala.gov.in -ൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ മുകളിൽ പറയുന്ന വെബ്സൈറ്റിൽ അപേക്ഷാഫോം പൂരിപ്പിച്ച് ഓൺലൈനായി തന്നെ സമർപ്പിക്കാം. പുരിപ്പിച്ച അപേക്ഷ keralastatepcbawards@gmail.com എന്ന ഇ-മെയിൽ ഐഡിയിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ ഈ സൈറ്റിൽ തന്നെ ലഭ്യമാണ്. അപേക്ഷ പുരിപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 1444/2026
- Log in to post comments