Skip to main content

ദുരന്ത നിവാരണം: ജില്ലാതല പദ്ധതി പുതുക്കും

 

ദുരന്ത നിവാരണത്തിനായി 2015ൽ ജില്ലാ തലത്തിൽ രൂപം നൽകിയ പദ്ധതി പുതുക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെയും വിദഗ്ധരുടെയും സന്നദ്ധ സംവിധാനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി പുതുക്കുക. 
കാലവർഷത്തിനു മുന്നോടിയായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാർക്ക് ദുരന്തനിവാരണ പരിശീലന ക്ലാസുകൾ നൽകും. മൺസൂൺ ആക്ഷൻ പ്ലാൻ രൂപീകരിക്കാനും വിവിധ അംഗീക്യത സന്നദ്ധ സംഘടനകളെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി ഉൾപ്പെടുത്താനും തീരുമാനമായി. ജില്ലയിൽ വേനൽക്കാല പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. ദുരന്ത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. എ ഡി എം കലാ ഭാസ്‌കർ, ഡിഎം ഡെപ്യൂട്ടി കലക്ടർ കെ കെ സുബൈർ, ആർഡിഒ എസ് വന്ദന, ഡിഡിഇ ഷൈനി, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഹസാർഡ് അനലിസ്റ്റ് എസ് ഐശ്വര്യ അവതരണം നടത്തി.

date