Skip to main content

ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് ഐസിഫോസ്സിനു ഡി എസ് ടി യുടെ പിന്തുണ

        കാഴ്ചവെല്ലുവിളിയുള്ള വിദ്യാർത്ഥികൾക്ക് ഉൾച്ചേർന്ന വിദ്യാഭ്യാസം സഹായകമാക്കുന്ന അഡാപ്റ്റീവ് പഠന ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള ഐസിഫോസിന്റെ  പദ്ധതിക്ക് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അനുമതി ലഭിച്ചു. കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം കൂടുതൽ സുഗമമാക്കുന്നതിലേക്ക് സഹായ സാങ്കേതിക വിദ്യ അധിഷ്ഠിതമാക്കിയുള്ള അഡാപ്റ്റീവ് പഠന പരിഹാരങ്ങൾ  വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിഎല്ലാ പഠിതാക്കൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്ന കൂടുതൽ ഉൾച്ചേർക്കൽ അധിഷ്ഠിത പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലും പദ്ധതി നിർണായക പങ്കുവഹിക്കും. കൂടാതെസഹായ സാങ്കേതിക വിദ്യയുടെ  ഗവേഷണ-വികസന രംഗത്ത് ഐസിഫോസ്സിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുന്നതിനും ഈ പദ്ധതി സഹായകമാകും.

പി.എൻ.എക്‌സ്. 1458/2026

date