Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ 2026-27 അധ്യയന വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്കും നിയമ വിഭാഗത്തിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്കും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരും (നിയമ വിഭാഗം ഒഴികെ) ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. നിയമ വിഭാഗത്തിലേക്കുള്ള അഭിമുഖം മെയ് 22 നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം മെയ് 25 നും രാവിലെ 10.30-ന് കോളേജിൽ നടക്കും.

date